ദിവസേന വ്യായാമം ചെയ്താല്‍ സ്തനാര്‍ബുദം തടയാം - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 13 April 2015

ദിവസേന വ്യായാമം ചെയ്താല്‍ സ്തനാര്‍ബുദം തടയാം


ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ സ്തനാര്‍ബുദ സാധ്യത വളരെയധികം കുറക്കാമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ക്യാന്‍സര്‍ ഗവേഷകര്‍. ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ വ്യായാമം സഹായിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തടിച്ച സ്ത്രീകള്ക്ക് മെലിഞ്ഞവരേക്കാള്‍ രോഗസാധ്യതയുണ്ടെന്നു ഇതിനു മുന്‍പ് തന്നെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കൊഴുപ്പ് സൂക്ഷിക്കുന്ന അടിപ്പോസ് കോശങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് ഉയര്‍ത്തുകയും ഇവ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സ്തനാര്‍ബുദ രോഗികളില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുവാനും വ്യായാമത്തിന് കഴിയും. എയ്‌റോബിക്‌സ്, ഡുംബാ ഡാന്‍സ്, സ്‌റ്റെപ്പ്ക്ലാസ് പോലെയുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ വളരെ നല്ല ഫലം തരുന്നതായി ഈ ഗവേഷണം തെളിയിക്കുന്നു.

അണ്ഡാശയത്തില്‍ നിന്നുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തെ ക്രമീകരിക്കുവാനും അത് വഴി സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുവാനും വ്യായാമം സഹായിക്കുന്നാതായി പഠനത്തിനു നേതൃത്വം നല്കിയ ക്യാന്‍സര്‍ ഗവേഷകനായ റ്റീംകേ അറിയിച്ചു.

Post Top Ad

Responsive Ads Here