ആരോഗ്യം വേണോ? എനര്‍ജി ഡ്രിങ്കുകള്‍ ഉപേക്ഷിച്ചേക്കൂ - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 April 2015

ആരോഗ്യം വേണോ? എനര്‍ജി ഡ്രിങ്കുകള്‍ ഉപേക്ഷിച്ചേക്കൂ

വേഗത്തില്‍ ഉന്മേഷം നല്‍കുമെന്ന വാഗ്ദാനവുമായി എനര്‍ജി ഡ്രിങ്കുകള്‍ വിപണി കീഴടക്കിയിട്ടു നാളുകള്‍ ഏറെയായി. എന്നാല്‍ ഇവ അപകടകാരികളാണെന്നാണ് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്ക് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

അമേരിക്കയിലെ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ പ്രബന്ധം അവതരിപ്പിച്ചത്. 19നും 40നും മദ്ധ്യേ പ്രായമുള്ള 25 ചെറുപ്പക്കാരെയാണ് പഠനത്തിനു വിധേയരാക്കിയത്.

അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം , പ്രമേഹം, ആന്തരികാവയവങ്ങളുടെ തകരാര്‍ എന്നിങ്ങനെ പല രോഗങ്ങളും സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.

പതിവായി കഴിക്കുന്നവരില്‍ മാത്രമല്ല വല്ലപ്പോഴും കഴിക്കുന്നവരിലും രക്ത സമ്മര്‍ദ്ദത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്തി. എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നതിനു മുന്‍പും പിന്‍പും പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്.

ഭാവിയില്‍ ഹൃദ്രോഗത്തിനും വൃക്ക രോഗങ്ങള്‍ക്കും മറ്റു ആന്തരിക അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും ഇവ കാരണമാകുമെന്ന് പഠനത്തിനു നേതൃത്വം നല്കിയ പ്രഫസര്‍ അന്ന സ്വത്തികോവ പറഞ്ഞു.

Post Top Ad

Responsive Ads Here