ആന്‍ഡ്രോയ്ഡില്‍
മലയാള കൈയെഴുത്തുമായി ഗൂഗ്ള്‍ ഹാന്‍ഡ്റൈറ്റിങ് ഇന്‍പുട്ട്
ബംഗളൂരു: മലയാളത്തെ
സ്നേഹിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡ്
മൊബൈല്‍ ഫോണില്‍ ഇന്‍റര്‍നെറ്റിന്‍െറ സഹായമില്ലാതെ മലയാളത്തിലെഴുതാം. സ്വന്തം കൈപ്പടയില്‍
എഴുതിയാല്‍ അച്ചടിപ്പരുവത്തിലേക്ക് മാറ്റുന്ന ആപ്ളിക്കേഷന്‍ ഗൂഗ്ള്‍ പുറത്തിറക്കി.
ഗൂഗ്ള്‍ ഹാന്‍ഡ്റൈറ്റിങ് ഇന്‍പുട്ട് എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മലയാളത്തില്‍
കൈവിരലുകൊണ്ട് എഴുതാനാകും. നമ്മള്‍ എഴുതിയത് ആപ് വായിച്ച് അച്ചടിരൂപത്തില്‍ ടൈപ് ചെയ്തുതരും.
മലയാളം ഉള്‍പ്പെടെ 82 ഭാഷകള്‍ ഇന്‍റര്‍നെറ്റിന്‍െറ സഹായമില്ലാതെ എഴുതാനുള്ള സംവിധാനവും
ആപ്പിലുണ്ട്. ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍നിന്ന് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ശേഷം
സെറ്റിങ്സില്‍ യൂസ് സിസ്റ്റം ലാംഗ്വേജ് എന്ന് മോഡ് ഓഫ് ചെയ്യുക. തുടര്‍ന്ന് ഇഷ്ടപ്പെട്ട
ഭാഷ തെരഞ്ഞെടുത്തെഴുതാം. മാതൃഭാഷയില്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതുമയാര്‍ന്ന
അനുഭവം പകരുന്നതാണ് ഗൂഗ്ള്‍ രൂപകല്‍പനചെയ്ത പുതിയ സാങ്കേതികവിദ്യ. അക്ഷരങ്ങള്‍ക്കു
പുറമെ, ടെക്സ്റ്റ് മെസേജുകളില്‍ ഉപയോഗിക്കുന്ന വൈകാരിക ചിഹ്നങ്ങളായ ഇമേജുകളും വരക്കാന്‍
കഴിയും. സ്മാര്‍ട് ഫോണുകളിലും ടാബ്ലെറ്റുകളിലുമാണ് ആപ് ഉപയോഗിക്കാന്‍ കഴിയുക.
സ്റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ്ലെറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാം. വോയിസ് ഇന്‍പുട്ടും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡിന്‍െറ 4.0.3 വേര്‍ഷന്‍ മുതല്‍ ആപ് പ്രവര്‍ത്തിക്കും. ഏപ്രില്‍ 15ന് പുറത്തിറക്കിയ ആപ്പില്‍ മലയാളത്തിനു പുറമെ ഹിന്ദി, കന്നഡ ഭാഷകളിലും എഴുതാന്‍ കഴിയും.