ഡോള്‍ബി അറ്റ്മോസുമായി ‘ലിനോവോ എ7000’ - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 15 April 2015

ഡോള്‍ബി അറ്റ്മോസുമായി ‘ലിനോവോ എ7000’


തിയറ്ററുകളില്‍ അടുത്തിടെ വന്ന ഡോള്‍ബി അറ്റ്മോസ് ശബ്ദ വിന്യാസമുള്ള ആദ്യ സ്മാര്‍ട്ട്ഫോണ്‍, പതിനായിരത്തില്‍ താഴെ വില. ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങി സന്തോഷിക്കാന്‍ ഇതില്‍പരം എന്തുവേണം? ചൈനീസ് കമ്പനി ലിനോവോ ആണ് എ7000 എന്ന സ്മാര്‍ട്ട്ഫോണുമായി ഇന്ത്യക്കാരെ കൈയിലെടുക്കാന്‍ ഏപ്രില്‍ ഏഴിന് എത്തുന്നത്. എ6000ന്‍െറ പിന്‍ഗാമിയായ ഈ പുതുമുഖം കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്. 8,999 രൂപക്കും 9,999 രൂപക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചനകള്‍. ഫ്ളാഷ് സെയിലിന് പകരം ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാകും വില്‍പന.
720 x 1280 പിക്സല്‍ റസലുഷനുള്ള അഞ്ചര ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 32 ജി.ബി വരെ കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 2900 എം.എ.എച്ച് ബാറ്ററി, മാലി T760MP2 ഗ്രാഫിക്സ്, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, മൈക്രോ യു.എസ്.ബി, 140 ഗ്രാം ഭാരം, 7.9 മി.മീ കനം, ഇരട്ട സിം, കറുപ്പ്- വെള്ള നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ഷിയോമി റെഡ്മീ നോട്ട്് ഫോര്‍ജി, യു യുറേക്ക എന്നിവയാണ് എതിരാളികള്‍.


Post Top Ad

Responsive Ads Here