വെന്യൂ 10 ടാബുമായി ഡെല്‍ - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 15 April 2015

വെന്യൂ 10 ടാബുമായി ഡെല്‍

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ ഓടുന്ന ബിസിനസ് ടാബ്ലറ്റുമായി ഡെല്‍ എത്തി. ഡെല്‍ വെന്യൂ 10 7000 എന്നാണ് പേര്. മേയില്‍ അമേരിക്ക, കാനഡ, ചൈന എന്നിവിടങ്ങളില്‍ വിപണിയില്‍ ഇറങ്ങും. 31,000 രൂപയാണ് ഏകദേശ വില. ഡിറ്റാച്ചബ്ള്‍ കീബോര്‍ഡുള്ളതിന് 39,000 രൂപ നല്‍കണം. ലിനോവോ യോഗ ടാബില്‍ കണ്ട ബാരല്‍ എഡ്ജ് രൂപകല്‍പനയായതിനാല്‍ കൈയില്‍ പിടിക്കാന്‍ സൗകര്യമുണ്ട്. മുന്നില്‍ സ്പീക്കറുകളുമുണ്ട്. 2560x1600 പിക്സല്‍ റസലൂഷനുള്ള പത്തര ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനാണ്. നാലുകോര്‍ ഇന്‍റല്‍ ആറ്റം Z3580 പ്രോസസര്‍, രണ്ട് ജി.ബി റാം, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 7000 എം.എ.എച്ച് ബാറ്ററി, 598 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

Post Top Ad

Responsive Ads Here