മെസേജിങ് ആപ്പുകള്‍ക്ക് ട്രായ് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും - New Health Pedia

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 April 2015

മെസേജിങ് ആപ്പുകള്‍ക്ക് ട്രായ് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും



ന്യൂഡല്‍ഹി: ഇന്ത്യയില്‍ മെസേജിങ് ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അന്തിമതീരുമാനം എടുത്തിട്ടില്ളെങ്കിലും ഇത്തരം സേവനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂടുകള്‍ സംബന്ധിച്ച കൂടിയാലോചനകള്‍ ശക്തമാണ്.
അന്തിമതീരുമാനം വരുന്നതുവരെ നിലവില്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പ്രശ്നങ്ങളുണ്ടാവില്ല. എന്നാല്‍, ഭാവിയില്‍ ട്രായുടെ തീരുമാനം പ്രമുഖ മെസേജിങ് ആപ്പുകളായ വാട്സ് ആപ്, വൈബര്‍, സ്കൈപ് തുടങ്ങിയവ വഴി വരുമാനമുണ്ടാക്കുന്ന കമ്പനികള്‍ക്ക് കടുത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. മെസേജിങ് ആപ്പുകളുടെ കടന്നുവരവോടെ ഡാറ്റാ നെറ്റ്വര്‍ക്കുകളെ ആശ്രയിച്ച് നടത്തിയിരുന്ന ടെക്സ്റ്റ് മെസേജുകള്‍ ഏറക്കുറെ ഇല്ലാതായിരിക്കുകയാണ്.
ഇത്തരം സേവനങ്ങളുടെ വരുമാനം മുഴുവന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെസേജ് ആപ്പുകള്‍ കൈയടക്കുകയുംചെയ്തു.
ഇത് പരിഹരിക്കാന്‍ മെസേജ് ആപ്പുകള്‍ നല്‍കുന്ന കമ്പനികള്‍ ടെലി സര്‍വിസ് കമ്പനികള്‍ക്ക് ആനുപാതിക വിഹിതം നല്‍കേണ്ടിവരും.


Post Top Ad

Responsive Ads Here