ഏതൊരുകാലത്തെയും അപേക്ഷിച്ച് കുഞ്ഞുങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അപരിചിതരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്തിന് പറയുന്നു, സ്വന്തം മാതാപിതാക്കളില്‍ നിന്നുപോലും അവര്‍ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പോഷക ദാരിദ്ര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇന്ന് ഭൂരിപക്ഷം കൂട്ടകളെയും അലട്ടുന്ന പ്രശ്നമല്ല. മറിച്ച് സ്നേഹത്തിന്‍െറയും വൈകാരിക പിന്തുണയുടെയും കാര്യത്തിലാണ് അവര്‍ ദാരിദ്ര്യമനുഭവിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും
മുമ്പ് കുട്ടികള്‍ക്ക് നിര്‍ലോഭം ലഭിച്ചുകൊണ്ടിരുന്ന സ്നേഹപൂര്‍ണമായ പിന്തുണയും കരുതലും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പകരം അരക്ഷിതാവസ്ഥയും മാനസിക സംഘര്‍ഷവുമാണ് അവര്‍ നേരിടുന്നത്.
ഏതൊരു വ്യക്തിയുടെയും വ്യക്തിത്വം രൂപപ്പെടുന്നത് ശൈശവത്തിലും ബാല്യത്തിലും അവര്‍ കടന്നുപോകുന്ന അനുഭവങ്ങളിലുടെയാണ്. കുടുംബാന്തരീക്ഷവും സമൂഹത്തിന്‍െറ ഇടപെടലുംകളും അവരെ അറിയാതെ സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകും കൂട്ടുകാരുമൊക്കെയായിരിക്കും അവരുടെ മാതൃകകള്‍. അതുകൊണ്ടുതന്നെ ശൈശവവസ്ഥയിലും വളര്‍ന്നുവരുന്ന പ്രായത്തിലും കുട്ടികളോട് പെരുമാറുമ്പോഴും ഇടപെടുമ്പോഴും നാം സൂക്ഷ്മത പുലര്‍ത്തേണ്ടതായിട്ടുണ്ട്. തെറ്റായ സന്ദേശങ്ങളോ അനുവങ്ങളോ കുട്ടിയുടെ വ്യക്തിത്വത്തെതന്നെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കുഞ്ഞുങ്ങളെ ശിക്ഷിച്ച് വളര്‍ത്തണം എന്നൊരു തെറ്റിധാരണ തലമുറകളായി നമ്മുടെ സമൂഹത്തിലുണ്ട്. ‘ഒന്നാണെങ്കില്‍ ഉലക്കകൊണ്ടടിക്കണം’എന്നതുപോലുള്ള പഴഞ്ചെല്ലുകള്‍ ഉണ്ടായത് ഇത്തരം സങ്കല്‍പ്പങ്ങളില്‍ നിന്നാണ്. എന്നാല്‍ ആധുനിക മനശാസ്ത്രം ഇത്തരം വാദങ്ങളെ പാടെ തള്ളിക്കളയുകമാത്രമല്ല മറിച്ച് കുട്ടിള്‍ക്ക് സ്നേഹപൂര്‍ണമായ വൈകാരിക പിന്തുണ നല്‍കി അവരൂടെ വ്യക്തിത്വം ആരോഗ്യകരമായ രീതിയില്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുന്നു.
കുട്ടികളെ അമിതമായി കുറ്റപ്പെടുത്താതെ അവരെ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സമീപനമാണ് ആവശ്യം. സ്നേഹവും സമാധാനവും പരസ്പര സാഹോദര്യവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടത്തെന്നെ കുട്ടികളില്‍ ഒരു പരിധിവരെ നല്ല നിലയിലുള്ള മാനസികാരോഗ്യം സൃഷ്ടിക്കാനാകുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. അതുപോലത്തെന്നെ കുട്ടികളില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പ്രതീക്ഷകള്‍ അടിച്ചല്‍േപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘നീ റാങ്ക് വാങ്ങണമെന്നും ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നും ഇടക്കിടെ പറഞ്ഞ് കുട്ടിയില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതിന് പകരം അവരുടെ അഭിരുചികള്‍ മനസിലാക്കി അതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുകയാണ് വേണ്ടത്. അതേ സമയം, കുട്ടിക്ക് വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയും നന്നായി പഠിച്ചില്ളെങ്കില്‍ സമൂഹത്തില്‍ മുന്നേറുന്നതിന് പകരം പിന്തള്ളപ്പെടുമെന്ന് സ്നേഹപൂര്‍വും ഉപദേശിക്കുകയുമാകാം. കുട്ടിയുടെ ബുദ്ധിപരമായി നിലവാരം മനസിലാക്കിക്കൊണ്ട് മാത്രമായിരിക്കണം അവരുടെ പഠനരംഗം തിരഞ്ഞെടുക്കേണ്ടത്. മാതപിതാക്കളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉപകരണമായി കുട്ടികളെ കാണരുത്.
കുട്ടികളോട് വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും സൂക്ഷ്മത പുലര്‍ത്തണം. നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കില്‍ കുട്ടിക്കുള്ള വിശ്വാസം പതുക്കെ ഇല്ലാതാവുന്നു. പിന്നീട് അവര്‍ പറയുന്നതൊന്നും വിശ്വസിക്കാന്‍ കുട്ടി തയാറാവില്ല. ഇത് ക്രമേണ കുട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കും. മറ്റുള്ളവരില്‍ വിശ്വാസമില്ലാത്ത വ്യക്തയായി മാറാന്‍ അതിടയാക്കും.
കുട്ടിയോട് ഒരു കാര്യം പറ്റില്ല എന്നു പറഞ്ഞാല്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കണം. ആവശ്യം നേടിയെടുക്കാനായി കുട്ടികള്‍ കരച്ചിലിന്‍െറ പാത സ്വീകരിക്കുമ്പോള്‍ തീരുമാനം മാറ്റുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാല്‍ കരഞ്ഞും ബഹളം വെച്ചും ഏതു കാര്യവും സാധിച്ചെടുക്കാമെന്ന ധാരണ കുട്ടിയില്‍ വളരും. അതേ സമയം, കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ചെറിയ അയവുകള്‍ അനുവദിച്ച് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും നല്‍കേണ്ടതുണ്ട്. ഇത് അവരില്‍ ചെറുപ്പത്തില്‍ തന്നെ ഉത്തരവാദിത്തബോധവും സഹകരണമനോഭാവവും സ്വയംപര്യാപ്തതയും വളര്‍ത്താന്‍ സഹായിക്കും.
മറ്റുള്ളവരോട് ശരിയായി ആശയവിനിമയം നടത്തേണ്ടതെങ്ങിനെയാണെന്നും സമൂഹവുമായി ഇടപഴകേണ്ടതെങ്ങിനെയെന്നും കുട്ടികളെ സൂക്ഷ്മതയോടെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ കഴിവുകളായിരിക്കും വളര്‍ന്നുവരുമ്പോള്‍ അവരുടെ വിജയങ്ങളുടെ മാര്‍ഗരേഖ.
പുതിയ കാലത്ത് കുട്ടികളെ വളത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ലഹരിയുടെ ലോകത്തേക്ക് അവര്‍ വഴുതി വിഴാതെ സൂക്ഷിക്കുക എന്നതാണ്. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. ചെറുപ്രായത്തില്‍ കുട്ടികളുടെ മനസ്സുകളില്‍ കൂടുകെട്ടുന്ന അരക്ഷിതാവസ്ഥയും ധാര്‍മികച്യുതികളുമാണ് അവരെ ലഹരി പോലുള്ള തെറ്റുകളിലേക്ക് പിന്നീട് നയിക്കുന്നത്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസവും സാമൂഹികാന്തരീക്ഷവും അവര്‍ക്ക് നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മോഷണം, അക്രമവാസന തുടങ്ങി എങ്കെിലും തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ കുട്ടികളില്‍ കണ്ടത്തെിയാല്‍ തുടക്കത്തിലേ ചികിത്സിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം. കൗണ്‍സിലിംഗിലൂടെയോ ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞന്‍െറ സഹായത്തോടെയോ ചികിത്സതേടി പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ പിന്നീടത് കുട്ടിയുടെ വ്യക്തിത്വത്തിന്‍െറ ഭാഗമായി മാറുകയും കുട്ടി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമായിത്തീരുകയും ചെയ്യും.

